വിദ്യാര്‍ത്ഥിനിയോട് പ്രതിഫലമായി സെക്സ് ആവശ്യപ്പെട്ട പ്രൊഫസര്‍ അറസ്റ്റില്‍. ടൂറില്‍ യൂണിവേഴ്‌സിറ്റിയിലെ 47 കാരനായ ലുക ഗാര്‍ബി എന്ന പ്രൊഫസറാണ് അറസ്റ്റിലായത്. ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് മൊബൈല്‍ ഫോണില്‍ കൂടി സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രൊഫസറെ യൂണിവേഴ്‌സിറ്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അന്വേഷണ നടക്കുകയാണ്. അതോടൊപ്പം പ്രൊഫസര്‍ ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ത്ഥിനികളോട് പെരുമാറിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ലോബര്‍ റിലേഷന്‍സാണ് ഗാര്‍ബി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നത്. ഗാര്‍ബിയെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.