കാസർഗോഡ് ഇരിയയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ബംഗാൾ സ്വദേശി അപുൽ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടു പണിക്കായെത്തിയ പ്രതിയെ വഴക്ക് പറഞതിന്റെ പ്രതികാരമായിരുന്നു കൊലപാതകം പൊലീസ് അറിയിച്ചു. കഴിഞ ദിവസമാണ് വീട്ടമ്മയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇരിയ പൊടവടുക്കം സ്വദേശി അമ്പൂട്ടി നായരുടെ ഭാര്യ ലീലയാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം വീട്ടിലെത്തിയ മകന്‍ പ്രജിത്താണ് കുളിമുറിയില്‍ മരിച്ച നിലയിൽ ലീലയെ കണ്ടത്. കഴുത്തിലെ സ്വർണ മാല പൊട്ടിച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സഥിരീകരിച്ചത്. കഴുത്ത് ഞരിച്ചാണ് കൊലപ്പെടുത്തിയത്. ലീലയുടെ വീട്ടില്‍ ജോലിക്കായെത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത അപുല്‍ ഷെയ്ഖിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അപുല്‍ ഷെയ്ഖ് കാര്യമായി ജോലി ചെയ്യാത്തതിന്റെ പേരില്‍ ലീല വഴക്കുപറഞിരുന്നു. ഇയാളെ ഒഴിവാക്കണമെന്ന് കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവ ദിവസവും മറ്റ് തൊഴിലാളികള്‍ക്കു മുന്നില്‍ വെച്ച് ലീല അപുല്‍ ഷെയ്ഖിനെ വഴക്കുപറഞ്ഞു. ഇതിന് പ്രതികാരമായിട്ടാണ് ലീലയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണ മാല ഊരി തൂവാലയില്‍ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞു. മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന ധാരണ വരുത്താനാണ് ഇങ്ങനെ ചെയ്തത്. മാല വീടിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. കാഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
