പന്ത്രണ്ടോളം കേസുകളാണ് സുബാഷിനെതിരെ നിലവിലുള്ളത്
തിരുവനന്തപുരം: നിരവധി അടിപിടി, പിടിച്ചുപറി വധശ്രമകേസുകളില്‍ ഉള്‍പ്പെട്ട പാപ്പനംകോട് സുബാഷിനെ ഗുണ്ടാനിയമപ്രകാരം നേമം പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം കേസുകളാണ് സുബാഷിനെതിരെ നിലവിലുള്ളത്. എസ്സ്റ്റേറ്റ് വാർഡിൽ വിധവയായ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിൽ ഇയാളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മോചിതനായ ശേഷവും തുടര്‍ച്ചയായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് പൊതുജനസമാധാനത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആർ.ആദിത്യയുടെ നിര്‍ദേശാനുസരണമാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്.ഫോർട്ട് അസി.കമ്മീഷണർ ജെ.കെ. ദിനിൽ, നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ് ,ആർ.ബിജു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എസ് ശ്രീകാന്ത്, ബിമല്‍ മിത്ര, ഗിരി.ബി.ജെ, എന്നിവരുള്‍പ്പെട്ട സംഘമാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്.
