തിരുവല്ല: വള്ളംകുളത്ത് പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത്. നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി  ഷാജിയുടെ ഓട്ടോറിക്ഷയിലായിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളിലേക്ക് പോയിരുന്നത്. ഇതിനിടയിലാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ സംഭവം സ്കൂളില്‍ അറിയിച്ചു. സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തിരുവല്ല സി.ഐ ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് രാവിലെ ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.