കാഴ്ച ശക്തി കുറഞ്ഞ വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ചതായി പരാതി.മര്‍ദനമേറ്റ കുറ്റ്യാടി സ്വദേശി മഠത്തിൽ നിയാസിനെ കാലിനും നെഞ്ചിനും പരുക്കുകളോടെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികില്‍സയിലാണ്. കുറ്റ്യാടി ഗ്രേഡ് എസ്.ഐ രാം കുമാറിനെതിരെയാണ് പരാതി.
ശനിയാഴ്ച വൈകിട്ട് കുറ്റ്യാടി വയനാട് റോഡിൽ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. അതുവഴി കടന്നുപോകവേ നിയാസിനെ എസ് ഐ മദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കാഴ്ച കുറവാണെന്നും മർദ്ദിക്കരുതെന്നും പറഞ്ഞിട്ടും എസ് ഐ മർദ്ദനം തുടർന്നെന്ന് നിയാസ് പറയുന്നു. വിദഗ്ദ ചികിൽസയ്ക്കായി നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
എന്നാൽ നിയാസനെ മര്‍ദിച്ചിട്ടില്ലെന്നാണ് എസ്.ഐ രാംകുമാറിന്‍രെ വിശദീകരണം . റോഡരികിൽ വണ്ടി നിർത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ നിയാസിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തുക്കുക മാത്രമാണ് ചെയ്തത് . മര്‍ദനത്തിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് കുറ്റ്യാടി പൊലീസ് പറയുന്നു.
