വാഹനപരിശോധന മാനദണ്ഡം പാലിക്കാതെ വീണ്ടും പൊലീസ് വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: വാഹനപരിശോധന മാനദണ്ഡം പാലിക്കാതെ വീണ്ടും പൊലീസ്. കൂത്താട്ടുകുളത്ത് ഹൈവേ പൊലീസിന്‍റെ വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരന് പരിക്ക്.

പൊലീസ്, ബൈക്ക് ഹാൻഡിലിൽ പിടിച്ച് നിർത്താൻ ശ്രമിച്ചതിനെ തുടർന്നാണ് യുവാവ് വീണതെന്ന് പരാതി. പാലക്കുഴ സ്വദേശി വിനോദിനാണ് പരിക്കേറ്റത്. ഇയാളുടെ കാലിലാണ് മുറിവേറ്റത്. യുവാവ് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പോയ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസുകാര്‍ ജനങ്ങളോട് മോശമായി പെരുമാറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശിക്ഷാനടപടികളുടെ ഭാഗമായി ഇവരില്‍ പലരേയും സസ്‌പെന്‍ഡ് ചെയ്യുകയും, സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ആലപ്പുഴയില്‍ പൊലീസിന്‍റെ വാഹനപരിശോധനക്കിടെ അപകടത്തില്‍പ്പെട്ട വീട്ടമ്മയും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. ഇതോടെ ഈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇതേ അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ രണ്ടു കുട്ടികള്‍ ഉള്‍പ്പെട മൂന്നുപേര്‍ ചികിത്സയിലാണ്. തിരുവനന്തപുരം മലയിന്‍കീഴിലും അടുത്തിടെ സമാനമായ അപകടമുണ്ടായി.