ശബരിമല ദർശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്. കൂട്ടം ചേരുക, വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സന്നിധാനം: ശബരിമല ദർശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് സൂചന. കൂട്ടം ചേരുക, വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് യുവതിയെത്തിയെന്ന സംശയത്തിൽ സന്നിധാനത്തു തൃശൂര്‍ സ്വദേശിനി ലളിതയ്ക്ക് എതിരെ പ്രതിഷേധമുയരുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുമുടിക്കെട്ടില്ലാതെ വലിയ നടപ്പന്തലില്‍ എത്തിയ ഇവർക്കുനേരെ തീര്‍ത്ഥാടകര്‍ പാഞ്ഞടുക്കുകയായിരുന്നു. മകന്റെ കുട്ടിക്ക് ചോറൂണിനാണ് സന്നിധാനത്ത് എത്തിയതെന്നു ലളിത പറഞ്ഞു. 52 വയസ് പ്രായമുണ്ടെന്നും ഇവര്‍ വിശദമാക്കി.