തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് . പേരൂർക്കട പൊലീസാണ് കേസെടുത്തത് . കന്‍റോൺമെന്‍റ് എ സി കെ.ഇ.ബൈജുവിനാണ് അന്വേഷണച്ചുമതല.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിച്ചിരുന്നു. നൂറോളം കുട്ടികളാണ് പരാതി നല്‍കിയത്. എസ് സി - എസ് ടി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റടക്കം പ്രിന്‍സിപ്പല്‍ തടഞ്ഞുവയ്ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കൊണ്ട്, പ്രിന്‍സിപ്പല്‍ സ്വന്തം ഹോട്ടലിലെ ജോലി ചെയ്യിക്കുന്നതായും പരാതിയുണ്ട്.