ചിലപ്പോള്‍ മോഷ്ടാക്കളെ പിടികൂടാന്‍ പോലീസുകാര്‍ ഏറെ പണിപ്പെട്ട് പുറകെ ഓടാറുണ്ട്. എന്നാല്‍ ഇത്തവണ പോലീസ് ഓടിയത് കള്ളന് പുറകെ അല്ല, പകരം ഒരു മുയലാണ് പോലീസുകാരനെ അങ്കലാപ്പിലാക്കിയത്.

വഴിയരികിലെ ഒരു മുയലിനെ പിടിക്കാന്‍ പോലീസ് നെട്ടോട്ടമോടുന്ന രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 മസാച്യുസെറ്റിലെ മീഡിയാ റിലേഷന്‍സ് വിഭാഗത്തിലെ സോഷ്യല്‍ മീഡിയ സ്‌പെഷലിസ്റ്റ് ഓഫീസറായ ഡസ്റ്റില്‍ ഫിച്ച് ആണ് വീഡിയോ പുറത്ത് വിട്ടത്. മുയല്‍ പോലീസുകാരെ നെട്ടോട്ടമോടിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ രക്ഷയില്ലാതെ വന്നപ്പോള്‍ മറ്റൊരു പോലീസ് ഓഫീസറുടെ സഹായം തേടേണ്ടി വന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇരുവരും മുയലിനെ പിടികൂടി പെട്ടിക്കുള്ളിലാക്കിയത്.