ഭർത്താവ് നിതീഷിനും കുടുംബത്തിനും എതിരെയുള്ള വിപഞ്ജികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെടുക്കും
കൊല്ലം:വിപഞ്ജികയുടെയും കുഞ്ഞിന്‍റേയും മരണത്തില്‍ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ് ഭർത്താവ് നിതീഷിനും കുടുംബത്തിനും എതിരെയുള്ള വിപഞ്ജികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെടുക്കും വിപഞ്ജികയുടെ മൊബൈൽ ഫോണും കണ്ടെടുക്കണം ഷാർജയിലുള്ള പ്രതികളെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം
സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് വിപഞ്ജികയുടെ ഭർത്താവ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. നിതീഷിൻ്റെ അച്ഛനും സഹോദരിയും കേസിൽ പ്രതികളാണ്. നീതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ജികയുടെ അമ്മ ഷൈലജയുടെ പരാതി. . വിപഞ്ജികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിന് ശേഷം കേരളപുരത്ത് സംസ്കരിച്ചു.
ശരീരത്തിൽ ഉണ്ടായിരുന്ന പാടുകള്‍ മൃതദേഹം എംപാം ചെയ്തപ്പോൾ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒന്നേകാൽ വയസുള്ള വൈഭവിയുടെ സംസ്കാരം നേരത്തെ ഷാർജയിൽ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ജികയുടെ കുടുംബത്തിൻ്റെ തീരുമാനം.


