തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിളി കേസില്‍ പ്രതികളാക്കപ്പെട്ട രണ്ട് പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മംഗളം ചാനല്‍ സി.ഇ.ഒ അജിത്കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസില്‍ പ്രതികളായ അഞ്ചു പേരെയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഈ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട രണ്ടുപേരെയും ഇന്നു തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കും.