കാസര്‍ഗോഡ്: ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ സംഘർഷം ചെറുക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടി വയ്ച്ചത് 5 റൗണ്ട്. വനിതാ മതിലിനിടെ  ഒരു വിഭാഗം ബിജെപി ആര്‍എസ്എസ് പ്രവർത്തകർ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതിൽ തീർക്കാൻ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനമുളള മേഖലയില്‍ സംഘര്‍ഷം ചെറിക്കാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. 

കാസർകോട്  മായിപ്പാടിയില്‍ മതിലിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെ അക്രമം ഉണ്ടായിരുന്നു അക്രമികള്‍ ബസിന് നേരെ കല്ലേറിഞ്ഞു.