കണ്ണൂര്‍: തലശ്ശേരിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബോംബ് ശേഖരം പിടികൂടി. പത്ത് ഐസ്‌ക്രീം മോഡല്‍ ബോംബ്, മൂന്ന് സ്റ്റീല്‍ ബോംബ് എന്നിവയാണ് പിടിച്ചെടുത്തത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവം നാളെ മുതല്‍ ആരംഭിക്കാനിരിക്കെയാണ് പൊലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് ബോംബുകള്‍ കണ്ടെത്തിയത്. അടുത്ത കാലത്ത് നിര്‍മിച്ച ബോംബുകളാണ് ഇവ എന്നാണ് നിഗമനം.