പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി പൊലീസ് മുന്നോട്ട്. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്.
പമ്പ: പ്രതിഷേധക്കാരെ ബലമായി മാറ്റി ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുമായി പൊലീസ് മുന്നോട്ട്. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്. എസ്പിയുടെ നേതൃത്വത്തിലുളള സംഘം പ്രതിഷേധക്കാരെ മാറ്റി യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. യുവതികളെ തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസുമായി സംഘര്‍ഷമുണ്ടായി.
ബാരിക്കേഡും ഷീല്‍ഡും ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ മാറ്റിയത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും യുവതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.
ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു അമ്മിണി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ്ഗ. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി.
പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടോയത്.
