മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല വെടിവെച്ചത് രക്ഷപെട്ടോടുന്നതിനിടെയെന്ന് അലാവുദീന്‍ പൊലീസ് തിരച്ചില്‍ ആവസാനിപ്പിച്ചു
മേപ്പാടി: വയനാട് മേപ്പാടിയില് മാവോയിസ്റ്റുകള് വെടിവെച്ചതായുള്ള ഇതരസംസ്ഥാന തൊഴിലാളി അലാവുദിന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചു. ബന്ദിയാക്കിയ അലാവുദ്ദീന് രക്ഷപ്പെടുന്നതിനിടെ മാവോയിസ്റ്റുകള് വെടുയുതിര്ത്തെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ മാവോയിസ്റ്റുകളില് നിന്നും രക്ഷപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും പൊലീസ് കസ്റ്റഡിയിലാണ്. രക്ഷപെട്ടോടുന്നതിനിടെ മാവോയിസ്റ്റുകളിലൊരാള് വെടിവെച്ചുവെന്നാണ് ബംഗാൾ സ്വദേശിയായ അലാവുദ്ദീൻ പോലീസിനു നല്കിയ മൊഴി. ബന്ധിയായിരുന്നപ്പോള് രണ്ടുതവണ മര്ദ്ദനമേറ്റു. സംഭവ സ്ഥലത്തെത്തി പൊലീസ് വിശദമായ പരിശോധന നടത്തി മൊഴി സ്ഥിരീകരിച്ചു അവിടെയുണ്ടായിരുന്ന അരിയും മറ്റു സാധനങ്ങളും നഷ്ടപെട്ടിട്ടുണ്ട്. ഇതെല്ലാമെടുത്ത് മാവോയിസ്റ്റുകള് കാട്ടിലൂടെ രക്ഷപെട്ടിട്ടുണ്ടാകമെന്നാണ് പൊലീസ് നിഗമനം.
അതേസമയം, മേപ്പാടി കള്ളാടി തൊള്ളായിരമെക്കറിലും വനത്തിലും തണ്ടര്ബോര്ട്ട് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല മാവോയിസ്റ്റുകള്ക്കായുള്ള തെരച്ചില് തണ്ടര്ബോര്ട്ട് സംഘം ഇന്നത്തേക്ക് അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെ തുടര്ന്നാണ് തെരച്ചില് നിര്ത്തിയത്. നാളെയും പരിശോധന തുടരാനാണ് ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം. മേപ്പാടിയോട് അതിർത്തി പങ്കിടുന്ന നിലമ്പൂർ ആനക്കാംപൊയിൽ മേഖലകളിലും തിരച്ചില് നടന്നു സംസ്ഥാന അതിര്ത്ഥിയിലൂടെ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത പൊലീസ് മുന്നില് കാണുന്നുണ്ട്. അതുകൊണ്ട് കേരള അതിർത്തിയിൽ തമിഴ്നാട് പൊലീസും പരിശോധന ശക്തമാക്കി.
കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ ബംഗാള് സ്വദേശികളായ ആലാവൂദിന്, ഖത്തീം, മക്ബൂല് എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ ബന്ധിയാക്കിയത് മാവോയിസ്റ്റുകള് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വിക്രം ഗൗഡ, സോമന് അടക്കം മൂന്നു പേരാണ് സംഘത്തിന് നേതൃത്വം നല്കുന്നതെന്ന് തൊഴിലാളികള് തിരിച്ചറിഞ്ഞിട്ടുണ്ട്
.
