60 വയസ്സുകാരിയായ ഉഷാ ദേവി എന്ന വീട്ടമ്മയാണ് മരിച്ചത്. ഇവര്‍ റോഡിലൂടെ നടന്നു പോവുമ്പോഴാണ് പൊലീസ് ജീപ്പ് വന്നത്. വണ്ടിക്കു മുന്നിലേക്കുവന്ന ഒരു പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ജീപ്പ് വെട്ടിക്കുകയും റോഡിന്റെ അരികിലൂടെ നടക്കുകയായിരുന്ന ഉഷാ ദേവിക്കു മേല്‍ പാഞ്ഞു കയറുകയുമായിരുന്നു.
ഉഷാ ദേവി തല്‍സമയം മരിച്ചു. അപകടത്തില്‍ ഉഷാ ദേവിയുടെ നാലും രണ്ടും വയസ്സുളള പേരക്കുട്ടികള്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കു പറ്റി. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
