ഷുഹൈബിനെ കൊല്ലാന് ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു  മൂന്ന് വാളുകള്‍ കണ്ടെത്തത്  മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലാന് ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്ന് വാളുകള്‍ കണ്ടെത്തത്. മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കൊലപാതകം നടന്നതിന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ ആയുധങ്ങള്‍ കണ്ടെത്തിയത്. കാട് വെട്ടി തെളിക്കുന്നവരാണ് വാളുകള്‍ കണ്ടെത്തിയത്. ഈ ആയുധങ്ങള്‍ കൊലയാളി സംഘം ഉപയോഗിച്ചതാണോ എന്ന് പരിശോധികുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഇവിടെ നിന്ന് ഒരു വാള്‍ കണ്ടെടുത്തിരുന്നു.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.