സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെയാണ് പുറത്തുവന്നത്. സുഹൃത്തുക്കളായ ആറ് പേര്‍ ചേര്‍ന്ന് ഒരു ജന്മദിനാഘോഷ ചടങ്ങിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും അവിടെ വെച്ച് രണ്ട് പേര്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പന പഞ്ചായത്ത് അംഗത്തിന്റെ മകനായ ഫൈസലിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയ ഈ ജന്മദിനാഘോഷ ചടങ്ങിലേക്ക് കൊണ്ടുപോയത് രണ്ട് സ്ത്രീകളാണെന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ വേണ്ടിയാണ് ജന്മദിനാഘോഷ ചടങ്ങെന്ന പേരില്‍ ഇവര്‍ ഹോട്ടലില്‍ ഒത്തുചേര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.