Asianet News MalayalamAsianet News Malayalam

പൊലീസിന്‍റെ വിലക്ക് ലംഘിച്ച് നടത്തിയ പ്രകടനമാണ് പന്തളത്തെ സംഘര്‍ഷ കാരണം: വിശദീകരണവുമായി എസ്പി

പൊലിസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘർഷത്തിന് കാരണം. സംഘർഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കർമസമിതി പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചായിരുന്നു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പന്തളത്ത് പ്രകടനം നടത്തിയത്. 
 

police response on pandalam incident
Author
Pathanamthitta, First Published Jan 3, 2019, 9:35 AM IST

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്‍റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട എസ്പി ടി  നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ഒരാള്‍ മരിക്കുകയും മൂന്ന് പേരുടെ നില ഗുരുതരവുമാണ്. 10 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. 

പൊലിസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘർഷത്തിന് കാരണം. സംഘർഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കർമസമിതി പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചായിരുന്നു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പന്തളത്ത് പ്രകടനം നടത്തിയതെന്നും എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പന്തളം മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആആർടിസി സ്റ്റാൻഡ് ചുറ്റി പന്തളം കവലയിലേക്ക് വരുമ്പോഴാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് കോൺക്രീറ്റ് കട്ടകളും കല്ലുകളും വലിച്ചെറിഞ്ഞെത്. സി പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് ശബരിമല കർമ്മ സമിതി ആരോപിച്ചു. അക്രമത്തില്‍ ഏതാണ്ട് പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്. 

തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ 10 പേരിൽ സിവിൽ പൊലീസ് ഓഫീസറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. 

Follow Us:
Download App:
  • android
  • ios