Asianet News MalayalamAsianet News Malayalam

വൈറ്റിലയില്‍ രണ്ടാനമ്മയെ തീവെച്ച് കൊന്നതിന് പിന്നില്‍ നിസാര തര്‍ക്കങ്ങളെന്ന് പൊലീസ്, മേരിയുടെ സംസ്കാരം ഇന്ന്

വൈറ്റിലയിൽ വളർത്തു മകൻ തീകൊളുത്തി കൊലപ്പെടുത്തിയ രണ്ടാനമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് നടക്കും. വൈറ്റില സ്വദേശി നേരേവീട്ടിൽ മേരി(82)യാണ് മരിച്ചത്. പ്രതിയായ വളര്‍ത്തു മകൻ തങ്കച്ചൻ എന്നു വിളിക്കുന്ന സേവ്യറിനെ  വൈകിട്ട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. 

police response over vyttila murder case
Author
Kerala, First Published Dec 2, 2018, 5:27 PM IST

കൊച്ചി: വൈറ്റിലയിൽ വളർത്തു മകൻ തീകൊളുത്തി കൊലപ്പെടുത്തിയ രണ്ടാനമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് നടക്കും. വൈറ്റില സ്വദേശി നേരേവീട്ടിൽ മേരി(82)യാണ് മരിച്ചത്. പ്രതിയായ വളര്‍ത്തു മകൻ തങ്കച്ചൻ എന്നു വിളിക്കുന്ന സേവ്യറിനെ  വൈകിട്ട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. 

എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മേരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കളമശ്ശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇന്നലെ രാത്രിയാണ് മേരിയെ വളർത്തു മകൻ കൊലപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന തങ്കച്ചനെ സംഭവ സ്ഥലത്തു നിന്നും രാത്രി തന്നെ പൊലീസ് കസ്റ്റ‍ിയിലെടുത്തിരുന്നു. 

നിസാര കാര്യങ്ങളെച്ചൊല്ലി വർഷങ്ങളായി നിലനിന്ന തർക്കങ്ങളാണ് കൊലപാതകത്തിനും കരാണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്കച്ചനും മേരിയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. സഹോദരങ്ങളിൽ രണ്ടു പേർ സമീപത്ത് തന്നെയുണ്ട്. സ്ഥിരം മദ്യപാനിയായ തങ്കച്ചനുമായി അമ്മയും ബന്ധുക്കളും തമ്മിൽ വഴക്ക് സ്ഥിരം സംഭവമായിരുന്നു.  

സ്വത്തു തർക്കമലല്ല കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. തങ്കച്ചന്‍റെ ഉപദ്രവം കാരണം ഭാര്യ മകളോടൊപ്പം ബംഗലുരുവിലാണ് ഇപ്പോൾ താമസം. സയൻറിഫിക് വിദഗ്ധരെത്തി സംഭവ സ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ചു. തങ്കച്ചനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios