ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണീപ്രീത് സിങിന്റ അഭിഭാഷകകന്റെ വസിതിയില്‍ ദില്ലി പൊലീസ് തെരച്ചില്‍ നടത്തി. അഭിഭാഷകന്‍ പ്രദീപ് ആര്യയുടെ ലജ്പത് നഗറിലെ വസതിയിലാണ് പൊലീസ് എത്തിയത്. ഇദ്ദേഹത്തിന്റെ വീടിന്റെ സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം ഹണിപ്രീതിനോട് സാദൃശ്യം തോന്നുന്ന ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവര്‍ ഹണിപ്രീതാണോയെന്ന് തിരിച്ചറിയുകയായിരുന്നു പൊലീസിന്റെ പ്രധാന ലക്ഷ്യം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പിടുന്നതിനായി ഹണിപ്രീത് തന്റെ വസതിയിലെത്തിയിരുന്നതായി അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഹണിപ്രീതിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ദില്ലി ഹൈക്കോടതി എത്രയും വേഗം കീഴടങ്ങാന്‍ ഇവരോടാവശ്യപ്പെട്ടിരുന്നു.