നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെ ചിത്രങ്ങള്‍ എല്ലാ ജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കേസിലെ രണ്ടാം പ്രതിയായ സൈജു നേര്തതെ വാഹനമോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ഓട്ടോ െ്രെഡവര്‍മാരായ സാഫിറും റാഷിദും സൈജുവിന് സഹൃത്തുക്കളാണ്. പെണ്‍കുട്ടിയെ റാഷിദിനും കൈമാറിയ ശേഷം സബിറും സൈജുവും നേരെത്തെ രക്ഷപ്പെട്ടിരുന്നു. പൊലീസിനു വിവര ലഭിച്ചപ്പോഴേക്കും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ലഭിച്ചിരുന്നു. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.