കെ കെ രമയ്ക്കെതിരെ സൈബര്‍ ആക്രമണം  പൊലീസ് കേസെടുത്തു

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ രമയെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം സ്വദേശി അനീഷ് ഷംസുദ്ദീന്‍ എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. വ്യക്തിഹത്യ നടത്തി അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഹരി പി നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കോഴിക്കോട് എടച്ചേരി പൊലീസ് കേസ്സെടുത്തിരുന്നു.