കായിക പരിശീലനത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന് കാര്‍ഡിയാക് അറസ്റ്റ്
ജയ്പൂര്:കായിക പരിശീലനത്തിനിടെ പൊലീസ് കോണ്സ്റ്റബിള് കാര്ഡിയാക് അറസ്റ്റിനെ തുടര്ന്ന് മരിച്ചു. സബ് ഇന്സ്പെക്ടര് സ്ഥാനത്തേക്കുള്ള ഉദ്യോഗക്കയറ്റത്തിന്റെ ഭാഗമായുള്ള കായിക പരിശിലനത്തിനിടെയാണ് കോണ്സ്റ്റബിള് മരണപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ക്രൈം ബ്രാഞ്ച് പൊലീസ് കോണ്സ്റ്റബിളായ സുഷില് കുമാറാണ് മരണപ്പെട്ടത്.
എഴുത്ത് പരീക്ഷ പൂര്ത്തിയാക്കിയ സുഷില് കുമാര് രണ്ടു കിലോമീറ്റര് നടത്ത പരീക്ഷയും പൂര്ത്തിയാക്കി. എന്നാല് നടത്ത പരീക്ഷ പൂര്ത്തിയാക്കിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
