ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും നിര്‍ണ്ണായക നീക്കങ്ങള്‍. എ.ഐ.ഡി.എം.കെ ശശികല വിഭാഗത്തില്‍ ഉടലെടുത്ത കടുത്ത ഭിന്നതകള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ചെന്നൈയില്‍ അടിയന്തര യോഗം ചേരുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. കടുത്ത ഭിന്നതയെ തുടര്‍ന്ന് ഒരുവിഭാഗം മന്ത്രിമാര്‍ ഇന്ന് രാത്രി തന്നെ രാജിവെച്ച് പന്നീര്‍ശെല്‍വത്തിനൊപ്പം പോകാനുള്ള സാധ്യതയും ഉണ്ട്. അതേസമയം രണ്ടില ചിഹ്നം കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച ടി.ടി.വി ദനകരനെതിരെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ളവര്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന യോഗത്തിന് ശേഷം മന്ത്രിമാര്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.