കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ പറഞ്ഞു. 

വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ അറിയിച്ചു. 

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണമാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇത്തരം ഇത്തരക്കാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.