39 വർഷത്തിന് ശേഷം അയർലന്റിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പോപ്പിന്റെ പരാമർശം.

അയര്‍ലന്‍ഡ്: ലൈംഗിക ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഭയ്ക്കുണ്ടായ വീഴ്ചകളിൽ ദുഖവും നാണക്കേടുമുണ്ടെന്ന് ഫ്രാന്‍സിസ് മാർപാപ്പ. 39 വർഷത്തിന് ശേഷം അയർലന്റിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പോപ്പിന്റെ പരാമർശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയർലന്റിൽ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പരാതികളിൽ പോലും ബിഷപ്പുമാരടക്കമുള്ള സഭയിലെ ഉന്നതർ നടപടി എടുത്തില്ല. പരാതികളെ തുടർന്ന് ഉയർന്ന പ്രതിഷേധം ന്യായമാണെന്നും പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി.