Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

  • പടിഞ്ഞാറൻ രാജസ്ഥാനിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. 
possibilty for heavy rain in kerala
Author
First Published May 19, 2018, 12:23 PM IST

ദില്ലി:കേരളം,ലക്ഷദ്വീപ്,കർണാടക,തമിഴ്നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ രാജസ്ഥാനിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. 

തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണി്ക്കൂറിൽ 95 കിലോമീറ്റ‌ർ വേഗത്തിൽ വരെ കാറ്റിന് സാധ്യതയുള്ളതിനാൽ  അടുത്ത നാൽപ്പത്തെട്ട് മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ ഉൾക്കടലിലേക്ക് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

Follow Us:
Download App:
  • android
  • ios