പത്ത് കൊല്ലത്തിനിടയില്‍ അമേരിക്കയില്‍ ഏറ്റവും പേര്‍ കണ്ട അഭിമുഖം മുന്‍ നീലച്ചിത്രനടി സ്‌റ്റോമി ഡാനിയേല്‍സിന്‍റെത്

ന്യൂയോര്‍ക്ക്: പത്ത് കൊല്ലത്തിനിടയില്‍ അമേരിക്കയില്‍ ഏറ്റവും പേര്‍ കണ്ട അഭിമുഖം മുന്‍ നീലച്ചിത്രനടി സ്‌റ്റോമി ഡാനിയേല്‍സിന്‍റെത്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപുമായുള്ള ബന്ധത്തിന്‍റെ വെളിപ്പെടുത്തലായിരുന്നു സിബിഎസ് ടെലിവിഷന്‍റെ 60 മിനുട്ട് എന്ന പരിപാടിയില്‍ ഇവര്‍ നടത്തിയത്. 22 ദശലക്ഷം പേര്‍ ലൈവായി ഇവരുടെ അഭിമുഖം കണ്ടുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് എടുത്താല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഭിമുഖമാണിത്.

2016 ല്‍ 20 ദശലക്ഷം പേര്‍ കണ്ട് ട്രംപിന്‍റെ അഭിമുഖത്തെയാണ് മുന്‍ നീലച്ചിത്രനടി സ്‌റ്റോമി ഡാനിയേല്‍സിന്‍റെ ട്രംപിനെക്കുറിച്ചുള്ള അഭിമുഖം കടത്തിവെട്ടി.2006 ല്‍ പ്രസിഡന്റുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടായ ആന്‍ഡേഴ്‌സണ്‍ കൂപ്പറുടെ ഡാനിയേല്‍സുമായുള്ള വെളിപ്പെടുത്തല്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കയില്‍ ഞായറാഴ്ച ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ 1 സ്‌പോട്ടിലായിരുന്നു അഭിമുഖം. 

എന്നാല്‍ ഡാനിയേലിസിന്‍റെ ആരോപണങ്ങളെ ട്വിറ്ററിലൂടെ പോലും എതിര്‍ത്തിട്ടില്ല. പകരം ഒട്ടും കൃത്യത ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ എന്ന് മാത്രമാണ് ട്രംപിന്റെ പ്രതികരണം.