ഫസഫിക് സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാപ്പുവ ന്യൂഗിനിയയുടെ കിഴക്കന്‍ തീരമായ ടാരോണിലാണ് ഭൂകമ്പനത്തിന്‍റെ പ്രഭവ കേന്ദ്രം. 103 കിലോമീറ്ററുകളോളം ഭൂകമ്പത്തിന്‍റെ ശക്തി അനുഭവപ്പെട്ടു. ഭൂകമ്പത്തെത്തുടര്‍ന്ന സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഭൂകമ്പം പതിവാണ്.
