തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരില്‍ പലരും ഈ പണിക്ക് കൊളളാത്തവരാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. സംസ്ഥാനത്ത് ഭരണം ഇല്ലാത്ത അവസ്ഥയാണ്. പ്രധാന ഘടകകക്ഷികള്‍ക്കും പോലും ഭരണത്തെക്കുറിച്ച് രണ്ടഭിപ്രായമാണ്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. ഫയലുകളൊന്നും നീങ്ങുന്നില്ല. ജനകീയ പ്രശ്‌നങ്ങളിലിടപെടാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും പി.പി. തങ്കച്ചന്‍ തിരുവനന്തപുരത്ത് പറഞ്ഞു.