സി.പി.ഐയോട് യു.ഡി.എഫിന് അയിത്തമില്ലെന്ന് കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ പി പി തങ്കച്ചന്‍. ബി.ജെ.പിയോട് മാത്രമാണ് അയിത്തമുള്ളത്. കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്നപ്പോഴുള്ള അന്തസ് ഇപ്പോള്‍ സി.പി.ഐയ്‌ക്കില്ല. നിലവില്‍ യു.ഡി.എഫില്‍ നിന്ന് പുറത്തു പോകേണ്ട സാഹചര്യം ഒരു കക്ഷിക്കുമില്ല. മാണി സ്വയം പോയതാണ്. അതിനാല്‍ തിരിച്ച് ക്ഷണിക്കില്ല. തിരികെ വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും പി.പി തങ്കച്ചന്‍ കൊച്ചിയില്‍ പറഞ്ഞു.