കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇയാളിൽ അർബുദ രോഗം സ്ഥിരികരിച്ചത്. രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അതും മറ്റുള്ളവരുടെ സഹായം കൊണ്ട്. ഇതിനിടെയാണ് കയ്യിലെ ചെറുസമ്പാദ്യം പ്രജാപതി കേരളത്തിന് നൽകിയിരിക്കുന്നത്.
ഗുജറാത്ത്: ഗുജറാത്തിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് ലഭിച്ച അയ്യായിരം രൂപ കേരളത്തിന്റെ പ്രളയക്കെടുതിയിലേക്ക് നൽകി എൺപത് വയസ്സുള്ള പ്രജാപതി. അർബുദ രോഗി കൂടിയാണ് പ്രജാപതി. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇയാളിൽ അർബുദ രോഗം സ്ഥിരികരിച്ചത്. രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അതും മറ്റുള്ളവരുടെ സഹായം കൊണ്ട്. ഇതിനിടെയാണ് കയ്യിലെ ചെറുസമ്പാദ്യം പ്രജാപതി കേരളത്തിന് നൽകിയിരിക്കുന്നത്.
ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല, കേരളത്തിലെ അവസ്ഥയറിഞ്ഞ് എനിക്കു സഹിക്കാനായില്ല. പ്രജാപതിയുടെ വാക്കുകൾ. ഒരിക്കൽ ഭിക്ഷയെടുത്തു കിട്ടിയ പണം കൊണ്ട് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് സ്വർണ്ണക്കമ്മലും പുസ്തകങ്ങളും പ്രജാപതി വാങ്ങി നൽകിയിരുന്നു.
