വിദേശത്ത് ജയിലിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടുമെന്ന് കേരളാ പ്രവാസികാര്യ കമ്മിഷൻ. വിമാനകമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി ഭവദാസൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രവാസികാര്യ കമ്മിഷൻ വ്യക്തമാക്കി. വിദേശത്തെ ജയിലുകളിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ നിയമ ബോധവൽകരണം നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. നോർക്കാ റൂട്ട്സ് ശുപാർശ ചെയ്‍തവർക്ക് വായ്‍പ നൽകുന്നതിനുള്ള നടപടികൾ ഉദാരമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും. പെൻഷൻ തുക ഉയർത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കമ്മിഷൻ പറഞ്ഞു.

പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനായി കോഴിക്കോട് കമ്മിഷൻ അദാലത്ത് നടത്തി. 60 വയസ് കഴിഞ്ഞവർക്ക നോർക്കവെൽഫയർ ഫണ്ടിൽ ചേരുന്നതിനുള്ള തടസ്സങ്ങൾ പരാതിക്കാർ ശ്രദ്ധയിൽപെടുത്തി. സംഘടനാ നേതാക്കളുമായും കമ്മിഷൻ ചർച്ച നടത്തി. പരാതികളുടെ അടിസ്ഥാനത്തിൽ തുടർ അദാലത്തുകൾ നടത്തുമെന്ന് ജസ്റ്റിസ് പി ഭവദാസൻ അറിയിച്ചു.