പ്രവാസി മലയാളിയുടെ ആത്മഹത്യ: കൂടുതല്‍ പ്രതികളുണ്ടെന്ന് മക്കള്‍

കൊല്ലം: പ്രവാസി മലയാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് മക്കള്‍. അന്വേഷണം മൂന്ന് പേരില്‍ ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ്, പ്രാദേശിക പ്രവര്‍ത്തകരായ സതീഷ് ഇമേഷ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. എന്നാല്‍ വര്‍ക് ഷോപ്പ് നിര്‍മ്മിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് കൊടികുത്താനും സുഗതനെ ഭീഷണിപ്പെടുത്തി പണം വാങ്ങാനും കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണം.

തങ്ങള്‍ രേഖാമൂലം പരാതി നല്‍കിയപ്പോള്‍ ചില പേരുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അവരെയൊന്നും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും മക്കള്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ ആകെ മൂന്ന് പ്രതികള്‍ മാത്രേമേ ഉള്ളൂ എന്നാണ് പൊലീസ് നിലപാട്.