യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പക്ഷം. ശബരിമലയെ തായ് ലാന്‍ഡാക്കി മാറ്റരുതെന്നും യുവതികള്‍ മല കയറിയാല്‍ പിന്നെ താന്‍ ശബരിമല കയറില്ലെന്നും പ്രയാര്‍ പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ വ്യക്തമാക്കി

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവേചനം നീക്കിയ സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. യുവതികള്‍ ശബരിമല കയറിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ അഭിപ്രായപ്പെട്ടു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പക്ഷം. ശബരിമലയെ തായ് ലാന്‍ഡാക്കി മാറ്റരുതെന്നും യുവതികള്‍ മല കയറിയാല്‍ പിന്നെ താന്‍ ശബരിമല കയറില്ലെന്നും പ്രയാര്‍ പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ വ്യക്തമാക്കി. 

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.