തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവിനെതിരെ ചൂടുവെള്ള പ്രയോഗവുമായി ഗര്‍ഭിണി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 10:55 PM IST
Pregnant woman fights off ex husband by throwing boiling water over him after he kidnapped and attempt to rape
Highlights

തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവിനെതിരെ ചൂടുവെള്ള പ്രയോഗവുമായി ഗര്‍ഭിണിയായ യുവതി. നാലുമാസം ഗര്‍ഭിണിയായ മുന്‍ഭാര്യയെ സഹോദരന്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ട് പോയത്. 

റിയോ ഡി ജെനീറോ: തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവിനെതിരെ ചൂടുവെള്ള പ്രയോഗവുമായി ഗര്‍ഭിണിയായ യുവതി. നാലുമാസം ഗര്‍ഭിണിയായ മുന്‍ഭാര്യയെ സഹോദരന്റെ സഹായത്തോടെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സള്‍ എന്ന സ്ഥലത്താണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരികയായിരുന്ന 23കാരിയെയാണ് മുന്‍ ഭര്‍ത്താവ് തട്ടിക്കൊണ്ട് പോയത്.

യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് പൊലീസില്‍ അഭയം തേടിയത്. യുവതിയെ തട്ടിക്കൊണ്ട് പോയ മുന്‍ഭര്‍ത്താവ് ഇവരെ കെട്ടിയിടുകയും പീ‍ഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതോടെ യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ തിരയുന്നതിന് ഇടയിലാണ് യുവതിയ്ക്ക് ചൂടുവെള്ളം രക്ഷാമാര്‍ഗം നല്‍കിയത്.

പൊള്ളലേറ്റെങ്കിലും മുന്‍ഭര്‍ത്താവിന്റെ മേല്‍ ചൂടുവെള്ളമുപയോഗിച്ച യുവതി തടങ്കലില്‍ വച്ച വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടിയത്. യുവതിയുടെ പരാതിയില്‍ വീട്ടിലെത്തിയ പൊലീസ് മുന്‍ ഭര്‍ത്താവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചൂടുവെള്ളം പ്രയോഗിക്കുന്നതിനിടയില്‍ യുവതിക്ക് പരിക്കേറ്റെങ്കിലും പൊള്ളല്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. 

നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ യുവാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണുള്ളത്. ഏതാനുംമാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഒന്നരവര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 

loader