ദില്ലി: ഹിമാചല്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍, ഹിമാചല്‍ ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തി എന്നിവര്‍ പട്ടികയില്‍ ഇടം നേടി. 68 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബി.ജെ.പി പുറത്തുവിട്ടു.

കോണ്‍ഗ്ര്‌സ് മുതിര്‍ന്ന നേതാവ് സുഖ് റാമിന്റെ മകന്‍ അനില്‍ ശര്‍മയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ ബി.ജെ.പിയില്‍ ചേരുന്നതിന്റെ ഭാഗമായി അനില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.

രണ്ട് തവണഹിമാചല്‍ മുഖ്യമന്ത്രിയായ ധുമാല്‍ സുജന്‍പൂരില്‍ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി തിരിച്ചുവരവു നടത്തിയാല്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ, ധുമാല്‍ എന്നിവരാണ് മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ഒമ്പതിനാണ് ഹിമാചലില്‍ തെരഞ്ഞെടിപ്പ് നടക്കുക.