ദില്ലി: അടിയന്തിര സാഹചര്യങ്ങളില്‍ പ്രത്യാക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന സജ്ജരെന്ന് ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഏത് ആക്രമവും നേരിടാന്‍ സൈന്യം തയ്യാറാണെന്ന് 85-ാം വ്യോമസേനാ ദിനത്തില്‍ അദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കും കുടുംബാങ്ങള്‍ക്കും വ്യോമസേനാ ദിനാശംസകള്‍ നേര്‍ന്നു.
കര- നാവിക സേനകളുമായി സഹകരിച്ച് സംയുക്ത ആക്രമണം നടത്താന്‍ വ്യോമസേന സന്നദ്ധമാണ്. പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം വ്യോമസേന താവളങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ചീഫ് മാര്‍ഷല്‍ പറഞ്ഞു. 2016 ജനുവരിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗാസിയാബാദിലെ ഹിണ്ടന്‍ വ്യോമ താവളത്തിലാണ് വ്യോമ ദിനാഘോഷങ്ങള്‍ നടന്നു.
