ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി അടവ് മാറ്റുന്നു. സൗത്ത് ഇന്ത്യയില്‍ നിന്നുള്ളനേതാവായിരിക്കും നേതാവായിരിക്കും ബിജെപിയുടെ രാഷ്ട്പതി സ്ഥാനാര്‍ത്ഥിയെന്നാണ് വിവരം. നേരത്തെ എല്‍കെ അദ്വാനി, ഗോപാലകൃഷ്ണ ഗാന്ധി, മോഹന്‍ ഭാഗവത്, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതവ് എസ്എം കൃഷ്ണ എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേട്ടത്.
എന്നാല്‍ ഇപ്പോള്‍ നറുക്ക് വീണിരിക്കുന്നത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് വെങ്കയനായിടുവിനാണ്. സുവര്‍ണ ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. ഏറെ ജനപ്രീതിയുള്ള വെങ്കയനായിഡുവിനെയാണ് ഇത്തവണ ബിജെപി പിന്തുണ. ദക്ഷിണേന്ത്യയില്‍ നിന്നായിരിക്കണം ഇത്തവണ രാഷ്ട്രപതിയെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താല്‍പര്യമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ ബിജെപി മെനയുന്ന തന്ത്രം കൂടിയാണിത്.
നിലവില്‍ കേന്ദ്രമന്ത്രിയാണ് വെങ്കയനായിഡു. മോദി മന്ത്രിസഭയിലെ കരുത്തനായ മന്ത്രിയും ബിജെപിയുടെ ദേശീയ മുഖവുമാണ് വെങ്കയനായിഡു. 1998 മുതല്‍ 2016വരെ രാജ്യ സഭാ എംപിയാണ് വെങ്കയനായിഡു. ആര്‍എസ്എസിലൂടെയും എബിവിപിയിലൂടെയുമാണ് വെങ്കയനായിഡുവിന്റെ രാഷ്ട്രീയ വളര്‍ച്ച.
