ഡല്‍ഹി: തമിഴ്‌നാട് അടക്കം ആറിടങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാരെ പ്രഖ്യാപിച്ച് രാഷ്ട്രപരി രാംനാഥ് കോവിന്ദ്. തമിഴ്‌നാട്, മേഘാലയ, അസം, ബീഹാര്‍, അരുണാചല്‍പ്രദേശ്, അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണ്ണര്‍മാര്‍ സ്ഥാനമേല്‍ക്കുക. നിലവിലെ അസാം ഗവര്‍ണ്ണറായ ബന്‍വാരിലാല്‍ പുരോഹിതാണ് തമിഴ്നാട്ടിലെ പുതിയ ഗവര്‍ണ്ണര്‍. മഹാരാഷ്ട്ര ഗവര്‍ണ്ണറായ സിഎച്ച് വിദ്യാസാഗര്‍ റാവുവിനായിരുന്നു തമിഴ്നാടിന്‍റെ അധിക ചുമതലയുണ്ടായിരുന്നത്.

ജഗദീഷ് മുഖി അസമിലും ബിഡി മിശ്ര അരുണാചല്‍പ്രദേശിലും ഗവര്‍ണ്ണര്‍മാരായി നിയമിതരായി. മേഘാലയില്‍ ഗംഗാപ്രസാദും സത്യപാല്‍ മാലിക് ബീഹാറിലും പുതിയ ഗവര്‍ണ്ണറായി ചുമതലയേല്‍ക്കും. കേന്ദ്രഭരണപ്രദേശമായ അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്. ഗവര്‍ണ്ണറായി ദേവേന്ദ്ര കുമാര്‍ ജോഷി സ്ഥാനമേല്‍ക്കും.