Asianet News MalayalamAsianet News Malayalam

പ്രസ് ഫ്രീഡം അവാർ‌ഡ്; മാധ്യമപ്രവർത്തക സ്വാതി ചതുര്‍വേദി പുരസ്‌കാര പട്ടികയില്‍

പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നായി 16 പേരുടെ പട്ടികയിലാണ് സ്വാതി ചതുര്‍വേദി ഇടം നേടിയത്. ‘ഐ ആം എ ട്രോള്‍; ഇന്‍സൈഡ് ദി സീക്രട്ട് വേള്‍ഡ് ഓഫ് ദി ബിജെപീസ് ഡിജിറ്റല്‍ ആര്‍മി’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് സ്വതന്ത്ര മാധ്യമപ്രവർത്തകയായ സ്വാതി. 

Press Freedom Awards journalist Swati Chaturvedi among nominees
Author
New Delhi, First Published Oct 18, 2018, 10:38 PM IST

ദില്ലി: റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ദി പ്രൈസ് ഫോര്‍ കറേജ് പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യൻ പ്രവർത്തക സ്വാതി ചതുര്‍വേദിയും. പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നായി 16 പേരുടെ പട്ടികയിലാണ് സ്വാതി ചതുര്‍വേദി ഇടം നേടിയത്. ‘ഐ ആം എ ട്രോള്‍; ഇന്‍സൈഡ് ദി സീക്രട്ട് വേള്‍ഡ് ഓഫ് ദി ബിജെപീസ് ഡിജിറ്റല്‍ ആര്‍മി’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് സ്വതന്ത്ര മാധ്യമപ്രവർത്തകയായ സ്വാതി.

സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വിദ്വേഷം വിതയ്ക്കുന്ന ട്രോളുകള്‍ പ്രചരിപ്പിക്കുന്ന ‘ഐടി സെല്ലി’ല്ലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കുന്ന ഈ ട്രോളുകള്‍ക്കു പുറകില്‍ ആരാണ്, എന്താണ് അവര്‍ ചെയ്യുന്നത്, എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളുടെ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രോള്‍ മേക്കേഴ്‌സ് തുടങ്ങി നിരവധി പേരുടെ അഭിമുഖങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റ് മാധ്യമപ്രവർത്തകരേയും പോലെ സ്വാതിയും നിരവധി തവണ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പ്രിന്റ്, ടെലിവിഷന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുള്ള സ്വാതി മാധ്യമപ്രവര്‍ത്തക എന്ന നിലയിൽ തന്നെയാണ് അതിനെയെല്ലാം നേരിട്ടത്.  ഈ പുസ്തകം ഇറക്കിയതിനുശേഷം സ്വാതിക്കുനേരെയുളള ആക്രമണങ്ങൾ വര്‍ദ്ധിച്ചിട്ടുണ്ട്.  

നവംബര്‍ എട്ടിന് ലണ്ടനിലെ ഫിറ്റ്സ്റോവിയയിലെ ഗെറ്റി ഇമേജസ് ഗ്യാലറിയിൽ വച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ആഗോള തലത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ സ്ഥാപനങ്ങള്‍, സ്വയം സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്കാണ് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കുക.

Follow Us:
Download App:
  • android
  • ios