കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്‍റെ പിടിയിലായത്

കണ്ണൂർ: കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്‍റെ പിടിയിലായത്. കര്‍ഷകന്‍റെ സ്കൂട്ടറില്‍ കഞ്ചാവ് വച്ച് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കാനാണ് വൈദികന്‍ ശ്രമിച്ചത്.

ഫാ.ജയിംസിനെതിരെ കർഷകന്‍റെ വൈദിക വിദ്യാർഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്‍റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.