പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു. രഹസ്യ വിവരത്തെ തുടരന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ് കുട്ടി ഇങ്ങനെ മോഴി നല്‍കിയത്. മാനന്തവാടി രൂപതിയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെയാണ് കേസ്

പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടി ചൂഷണത്തിനിരയായെന്ന് രണ്ടു ദിവസം മുമ്പ് ജില്ലാ ചൈല്‍ഡ് പ്രട്ടക്ഷന്‍ ഓഫീസര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്ന് അന്വേഷണത്തിനിടെ കുട്ടി ശിശു സംരക്ഷണ ഓഫീസറായ ഷീബ മുംതാസിന് മോഴി നല്‍കി. മാനന്തവാടി രൂപതയിലെ ചൂണ്ടക്കരയിലെ പള്ളിയില്‍ ജിനോ മേക്കാട്ട് സഹ വൈദികനായി ജോലി ചെയ്യുമ്പോഴാണ് സംഭവം. കുട്ടി പറഞ്ഞ വിവരം ഷീബാ മുംതാസ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. ഇതെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. 

ജിനോ മേക്കാട്ട് മോശമായി പെരുമാറിയെന്ന നിലപാടില്‍ പോലീസിനോടും കുട്ടി ഉറച്ചുനിന്നു. ഇതിനുശേഷമാണ് കമ്പളക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കന്നത്. എന്നാല്‍ ഇപ്പോള്‍ ജിനോ മേക്കാട്ട് മാനന്തവാടി രൂപതയിലെ അംഗമല്ല. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് 2016 ഡിസംബറില്‍ ഇയാളെ മറ്റെവിടേക്കോ മാറ്റിയെന്നാണ് സൂചന. ഇതില്‍ കൂടുതല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന സംശയം പോലീസിനുണ്ട്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്. എന്നാല്‍ ജിനോ ഇപ്പോള്‍ എവിടെയാണ് എന്ന് പോലീസിന് ശരിയായ വിവരമില്ല. വരും ദിവസങ്ങളില്‍ കുട്ടിയെ പോക്‌സോ ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തില്‍ രഹസ്യമോഴിയെടുക്കും.