ക്രമസമാധാനനില കണക്കിലെടുത്താണ് നിരോധനാജ്ഞ പിന്‍വലിയ്ക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ മറീനാബീച്ച് മുതല്‍ നേപ്പിയര്‍ പാലം വരെയുള്ള ഇടങ്ങളില്‍ പൊലീസ് കാവല്‍ തുടരുമെന്നും ഇവിടെ പ്രതിഷേധപ്രകടനങ്ങളോ സമ്മേളനങ്ങളോ നടത്തുന്നതിന് ഇപ്പോഴും നിയന്ത്രണങ്ങളുണ്ടെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ് വ്യക്തമാക്കി.