കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നിർമ്മാതാവിനെതിരെ ബലാത്സംഗ കേസ്. മോഡൽ ആയ യുവതിയെ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിൽ അവസരം വാഗ്ദാനം ശേഷം ചർച്ചയ്ക്കെന്ന പേരിൽ കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീ‍ഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 2017ൽ ആണ് കേസിനാസ്പദമായ സംഭവം.പരാതിയിൽ  കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി.