ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനത്തിന് എത്തിയ അന്‍പത്തിരണ്ടു വയസുകഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധം. പമ്പാ ഗണപതി ക്ഷേത്രത്തില്‍ ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കള്‍

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനത്തിന് എത്തിയ അന്‍പത്തിരണ്ടു വയസുകഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധം. പമ്പാ ഗണപതി ക്ഷേത്രത്തില്‍ ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കള്‍ വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശാരീരികാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് ഇവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായെന്ന് ഭര്‍ത്താവ് പ്രതികരിച്ചു. അമ്പത് വയസ് കഴിഞ്ഞതാണെങ്കില്‍ ദര്‍ശനത്തിന് പോവുന്നതില്‍ തടസമില്ലെന്ന് ബിജെപി നേതാവ് ശശികല അറിയിച്ചിരുന്നതായി ഇവരുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.