തീർത്ഥാടകരെ വെവ്വേറെ പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് വിശദമാക്കിയത്. ഇതാണ് നേരിയ വാക്കേറ്റത്തിലേക്ക് എത്തിച്ചത്.
നിലയ്ക്കല്‍: നിലയ്ക്കലിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പമ്പയിലേക്ക് പോകാന്‍ തീര്‍ത്ഥാടകരെ പൊലീസ് അനുവദിച്ചു . തീർത്ഥാടകരെ വെവ്വേറെ പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് പറഞ്ഞു.
എന്നാൽ നടന്ന് പോകാൻ അനുവദിക്കണമെന്നാണ് തീർത്ഥാടകർ ആവശ്യം. ഇതേ തുടര്‍ന്ന് തീർത്ഥാടകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരുടെ ആവശ്യം പൊലീസ് അംഗീകരിക്കുകയും തീര്‍ത്ഥാടകരെ നടന്നുപോകാന്‍ പൊലീസ് അനുവദിക്കുകയുമായിരുന്നു.
അതിനിടെ പമ്പയിലേക്ക് കടത്തി വിടാത്തതില്‍ എരുമേലിയിൽ തീര്‍ത്ഥാടകരുടെ പ്രതിഷേധമുണ്ടായി. സ്വകാര്യ വാഹനങ്ങള്‍ എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. ശരണം വിളിച്ചാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചത്. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടു.
