ദര്‍ശനത്തിനെത്തിയ സ്ത്രീ പതിനെട്ടാം പടിക്ക് മുന്നോടിയായി പടിയില്‍ എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ ഒരുമിച്ച് കൂടിയത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു

പമ്പ: അമ്പത് വയസില്‍ താഴെയുള്ള സ്ത്രീ ശബരിമല ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്ന് സന്നിധാനത്ത് പ്രതിഷേധം തുടങ്ങി. വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്. എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ആ സ്ത്രീയെ നടപ്പന്തലില്‍ നിന്ന് മാറ്റാനുള്ള ശ്രമം നടക്കവെയും പ്രതിഷേധം തുടരുകയാണ്. ദര്‍ശനത്തിനെത്തിയ സ്ത്രീ സന്നിധാനത്ത് എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ ഒരുമിച്ച് കൂടിയത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.

ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്. നേരത്തെ, ദർശനത്തിനെത്തിയ യുവതിയും കുടുംബത്തെയും കൂടാതെ ആറ് ആന്ധ്ര സ്വദേശിനികളും ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.