പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കാരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ചു പാലക്കാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍, വഴി തടയല്‍ . രാത്രിയില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്കുകളുമായി വരുന്ന വണ്ടികളാണ് തടയുന്നത്. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷപുരം, നടുപ്പുണി തുടങ്ങിയാ പാലക്കാടിന്റെ അതിര്‍ത്തി മേഖലകളിലാണ് പ്രതിഷേധം. മീനാക്ഷിപുരത്ത് കേരളത്തിലേക്ക് വന്ന ലോറി സമരാനുകൂലികള്‍ തടയുകയും വാഹനം അക്രമിക്കുകയും ചെയ്തു. ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ അടക്കം, സംയുക്ത സമര സമിതിയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.